പെരുവയൽ ഫുട്ബോൾ പ്ലയേഴ്‌സ് ഇഫ്താർ സംഗമം ശ്രദ്ധേയമായി

പെരുവയൽ ഫുട്ബോൾ പ്ലയേഴ്‌സ് ഇഫ്താർ സംഗമം ശ്രദ്ധേയമായി

പെരുവയൽ:
പെരുവയൽ ഫുട്ബോൾ പ്ലയേഴ്‌സ് എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ സംഗമം പെരുവയൽ വെഡ് ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി സംഘടിപ്പിച്ചു. വൈകുന്നേരം നോമ്പ് തുറക്കുന്നതിനുള്ള വിശാലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയിരുന്നത്.


പെരുവയൽ ഫുട്ബോൾ പ്ലയേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഈ ഇഫ്താർ സംഗമത്തിൽ നാട്ടിലെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും, കലാ-കായിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും, നിരവധി കായിക താരങ്ങളും പങ്കെടുത്തു.



തുടർച്ചയായി എട്ടാം വർഷമാണ് പെരുവയൽ ഫുട്ബോൾ പ്ലയേഴ്‌സ് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നത്. യുവതലമുറ ലഹരിക്ക് അടിമപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഫുട്ബോൾ എന്ന കായിക വിനോദത്തിലൂടെയാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നത്.
ഈ ഇഫ്താർ സംഗമം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെ മനോഹരമായ അനുഭവമായി മാറി.

Post a Comment

Previous Post Next Post