Trending

പലഹാര നിർമ്മാണ പരിശീലന ക്യാമ്പിന് തുടക്കമായി

പലഹാര നിർമ്മാണ പരിശീലന ക്യാമ്പിന് തുടക്കമായി


രാമനാട്ടുകര:
ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് വനിതകൾക്കായുള്ള ദ്വിദിന പലഹാര നിർമ്മാണ പരിശീലന ക്യാമ്പിന് തുടക്കമായി.
പൂർണമായും ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരങ്ങളാണ് ക്ലാസിൽ നിർമ്മിക്കുന്നത്.

പഴമയുടെ രുചി വൈവിധ്യങ്ങൾ തേടിക്കൊണ്ട് നാടൻ പലഹാരങ്ങൾക്ക് വിപണി കണ്ടെത്തുക വഴി പുതുസംരംഭം തുടങ്ങുക കൂടിയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 40 ഓളം വനിതകൾ പങ്കെടുക്കുന്ന ക്യാമ്പ് രാമനാട്ടുകര നഗരസഭ കൗൺസിലർ പി നിർമൽ ഉദ്ഘാടനം ചെയ്തു.

പദ്ധതിയെക്കുറിച്ച് ഇസാഫ് ഫൗണ്ടേഷൻ പ്രോജക്ട് കോർഡിനേറ്റർ സബിൻ കെ സംസാരിച്ചു
തസ്‌ലീന മലപ്പുറം , ഷീബ തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
എം.കെ സുധീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് പി.സി കെ സരള സ്വാഗതവും ശ്രീജ മനോജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post