Trending

മാവൂർ ബസ് സ്റ്റാൻഡിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പ്രവേശനം നിരോധിച്ച് പഞ്ചായത്ത്

മാവൂർ ബസ് സ്റ്റാൻഡിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പ്രവേശനം നിരോധിച്ച് പഞ്ചായത്ത്


മാവൂർ:
മാവൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മാവൂർ ഗ്രാമപഞ്ചായത്ത്. കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് ഇവിടെക്ക് പ്രവേശിക്കുന്നത് പഞ്ചായത്ത് പൂർണമായും നിരോധിച്ചു.
പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് കഷ്ണങ്ങൾ ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന സ്ഥിതിയിലാണ്. ഈ കെട്ടിടത്തിലൂടെയുള്ള യാത്ര അപകടകരമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.



Post a Comment

Previous Post Next Post