Trending

മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തോഫീസിന് മൂന്നിൽ നടത്തിയ ധർണ്ണ

ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക.


അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ദനവ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തോഫീസിന് മൂന്നിൽ നടത്തിയ ധർണ്ണ ഡിസിസി സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ്, പി.സി. അബ്ദുൾ കരിം, ഇ.കെ. നിധീഷ്, ജയശ്രീ ദിവ്യപ്രകാശ്, മൈമൂന കടുക്കാഞ്ചേരി, പി. ഭാസ്ക്കരൻ നായർ, എൻ.കെ. ബഷീർ, രജിത സത്യൻ, ഗീതാമണി, കെ. മോഹൻദാസ്, സത്യൻ കുതിരാടം, ടി.പി. ഉണ്ണിക്കുട്ടി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post