Trending

തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം; ജീവനക്കാരൻ പിടിയിൽ

തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം; ജീവനക്കാരൻ പിടിയിൽ
തൊട്ടില്‍പ്പാലത്ത് തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊത്ത് കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയത്. എന്നാല്‍ ഇത് പാകമല്ലാത്തത്തിനാൽ കുട്ടി രക്ഷിതാവിനൊപ്പം വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയതായിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായാണ് വിവരം. സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.

Post a Comment

Previous Post Next Post