കോഴിക്കോട് സി.എച്ച് സെന്റർ കാരുണ്യ യാത്ര മാർച്ച് 22-ന്
കോഴിക്കോട്:
സി.എച്ച് സെന്റർ നടത്തുന്ന "കാരുണ്യ യാത്ര" മാർച്ച് 22-ന് രാവിലെ 10 മണിക്ക് നടക്കും. നല്ലളം ബസാർ, ജയന്തി റോഡ് ജംങ്ഷൻ, അരീക്കാട് മോഡേൺ എന്നീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഓട്ടോ സെക്ഷന്റെ ആഭിമുഖ്യത്തിലാണ് കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്.
സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന എസ്ടിയു ചുമട്ടു തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് യു. പോക്കർ സാഹിബ് ചടങ്ങിൽ സന്നിഹിതനായിരിക്കും
ചടങ്ങിൽ സി.എച്ച് സെന്റർ ഭാരവാഹികളും തൊഴിലാളികളും മറ്റ് സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.
Tags:
Kozhikode News