കുന്ദമംഗലം മണ്ഡലത്തിൽ ലഹരി വിരുദ്ധ ഹൗസ് കാമ്പയിന് തുടക്കമായി
പെരുവയൽ:
സംസ്ഥാന ലഹരി നിർമ്മാർജ്ജന സമിതി (എൽ എൻ എസ്) സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ഹൗസ് കാമ്പയിനായ ‘പടയൊരുക്കം’ കുന്ദമംഗലം മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ നിർവ്വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ. മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തി. എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി സുബൈർ നെല്ലൂളി കാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും, ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഓരോ വീടുകളിലും നേരിട്ടെത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറുന്നതിലൂടെ കൂടുതൽ പേരിലേക്ക് ഈ സന്ദേശം എത്തിക്കാൻ സാധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഹംസ മാസ്റ്റർ, ഒ. ഹുസൈൻ, മരക്കാരുട്ടി, കെ.കെ കോയ, അരയംങ്കോട് അഹമ്മദ് കുട്ടി, മങ്ങാട്ട് അബ്ദുൽ റസ്സാഖ്, വി.പി. മുഹമ്മദ് മാസ്റ്റർ, അബ്ദുള്ള കോയ ചെറൂപ്പ, അബ്ദുറസ്സാഖ് പനച്ചിങ്ങൽ, താരസ് അലി എന്നിവർ ആശംസകൾ അറിയിച്ചു.
Tags:
Peruvayal News