മാവൂർ റയോൺസ് ഭൂമി ഏറ്റെടുത്ത് വ്യവസായം ആരംഭിക്കണം: കേരളം പ്രവാസി സംഘം
കുന്ദമംഗലം : മാവൂർ ഗോളിയോർ റയോൺസ് ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പ്രവാസികൾക്കും ഗുണകരമായ വ്യവസായ സംരംഭം ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സതീഷ് വി.ജെ, ജില്ലാ സെക്രട്ടറി സി.വി. ഇക്ബാൽ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സജീവ് കുമാർ, വൈസ് പ്രസിഡണ്ട്,പി രവീന്ദ്രൻ,പി രാജേന്ദ്രൻ, സുരേഷ് കുമാർ സംസാരിച്ചു.
ഭാരവാഹികളായി വിച്ചാവ മാവൂർ (പ്രസിഡന്റ്), സിതാര, എൻ.കെ റഷീദ് (വൈസ് പ്രസിഡൻ്റുമാർ) വി.ജെ സതീഷ് (സെക്രട്ടറി), ബൈജു കട്ടാങ്ങൽ , ലാലുമോൻ പെരുമണ്ണ (ജോ. സെക്രട്ടറിമാർ) റഷീദ് പാലാട്ടുമ്മൽ (ട്രഷറർ) എന്നിവർ ഉൾപ്പെടെ 29 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രവാസി ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പാക്കണം, പ്രവാസി പെൻഷനിൽ കേന്ദ്ര വിഹിതം അനുവദിക്കണം, നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിനെതിരെ പ്രതിഷേധവും രേഖപ്പെടുത്തി.
Tags:
Mavoor News