Trending

ഹോപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹോപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


വടകര: ഹോപ്പ് ബ്ലഡ്‌ ഡോണേഴ്‌സ് ഗ്രൂപ്പ് വടകര വിംഗിന്റെ ആഭിമുഖ്യത്തിൽ വടകര സഹകരണ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെ 15-ഓളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.
ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ബ്ലഡ് ബാങ്ക് കൗൺസലർ വന്ദന ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ ഡോ. ജുനൈദ് തങ്ങൾ ആയഞ്ചേരി, മിഷൻ കോർഡിനേറ്റർ സിറാജ് കോട്ടക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post