ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാവൂർ : സമഗ്ര ശിക്ഷാ കേരള ബി. ആർ. സി മാവൂർ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബി ആർ സി പരിധിയിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കേൾവി, ചലനപരിമിതിയുള്ള കുട്ടികളുടെ പരിശോധന ക്യാമ്പിൽ നടന്നു. കുട്ടികൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കുന്നതിനു മുന്നോടിയായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രി പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിവിധ സ്‌കൂളുകളിൽ നിന്നായി 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, ബി പി സി ജോസഫ് തോമസ് എന്നിവർ സന്ദർശിച്ചു.ചെറുപ്പ ഹെൽത്ത് സെന്റർ അസിസ്റ്റന്റ് സർജൻ ഡോ. ബിന്ദു , കോഴിക്കോട് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം സീനിയർ റസിഡന്റ് ലക്ഷ്മി, ടെക്നീഷ്യൻ അക്കു മോൻ ജോസഫ്,ഓഡിയോളജിസ്റ്റ് കദീജ, ട്രയ്നർമാരായ അമ്പിളി എസ് വാര്യർ, സിബി സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷീജ, ആതിര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
Mavoor News