ലക്ഷദ്വീപിൽ അറബി മഹൽ ഭാഷകൾ ഒഴിവാക്കാനുള്ള നീക്കം പ്രതിഷേധാർഹം: അഡ്വ. കോയ അറഫ മിറാജ്
കൊച്ചി: വർഷങ്ങളായി ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠന വിഷയമായി തുടരുന്ന അറബി, മഹൽ ഭാഷകൾ ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അഡ്വക്കേറ്റ് കോയ അറഫ മിറാജ് പ്രസ്താവനയിൽ അറിയിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. എന്നാൽ ഇത് പരിഗണിക്കാതെ ദ്വീപ് ഭരണകൂടം പുറത്തിറക്കിയ ഈ വിചിത്രമായ ഉത്തരവുകൾ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:
Kerala News