ബോധവൽക്കരണ ക്ലാസ് നടത്തി
കൊടക്കല്ല്പറമ്പ് രാമനാട്ടുകര നഗരസഭയിലെ പ്രതീക്ഷ റെസിഡൻസ് അസോസിയേഷനും ഏകത റസിഡൻസ് അസോസിയേഷനും സംയുക്തമായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ശ്രീധരൻ.എൻ അധ്യക്ഷത വഹിച്ച ചടങ്ങ് രാമനാട്ടുകര നഗരസഭ ചുള്ളിപ്പറമ്പ് ഡിവിഷൻ കൗൺസിലർ പി നിർമൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റാഷിദ്.കെ മുഖ്യപ്രഭാഷണം നടത്തി.
Tags:
Kozhikode News