മാവൂർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.
മാവൂർ:
മാവൂർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. പൂത്തോടി സാദിഖ് കൃഷി ചെയ്ത മൈസൂർ, കറാച്ചി
തണ്ണിമത്തനുകളാണ് വിളവെടുത്തത് .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന
ഷാഫി ആയംകുളത്തിന്
തണ്ണിമത്തൻ നൽകി പൂത്തൊടി അബൂബക്കർ നിർവ്വഹിച്ചു.
പഞ്ചായത്ത് മെമ്പർ ഉമ്മർ മാസ്റ്റർ, കർഷകസംഘം മണ്ഡലം ജനറൽ സെക്രട്ടറി പി കെ മുനീർ കുതിരാടം,
സി കെ അഷ്റഫ്, കർഷകൻ മരക്കാർ ബാവ, മിൻസിയാ സാദിഖ്
എന്നിവർ പങ്കെടുത്തു
Tags:
Mavoor News