ചികിത്സാ സഹായവുമായി പെരുവയൽ കാരംസ് കൂട്ടായ്മ
പെരുവയൽ:
ചികിത്സാ സഹായം ആവശ്യമുള്ള കായലം ഇ സി അബ്ദുൽ അസീസിന് പെരുവയൽ കാരംസ് വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 30,800 രൂപ സഹായം നൽകി.
കാരംസ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയുടെ ഭാരവാഹികളായ മുഹമ്മദ് , മജ്നു റഫീഖ്, സൈതലവി, മൈനുദ്ധീൻ, മുനീർ, ജയചന്ദ്രൻ, ഉസൈൻ പാലക്കോട്ടുമ്മൻ, സോമൻ എന്നിവർ ചേർന്ന് തുക കമ്മറ്റിക്ക് കൈമാറി. കൂട്ടായ്മയുടെ ഈ ഉദ്യമം പ്രദേശത്ത് ശ്രദ്ധേയമായി.
Tags:
Peruvayal News