Trending

വിജയികളെ ആദരിക്കലും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.

വിജയികളെ ആദരിക്കലും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ LSS ,USS , SSLC, Plus 2 വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസ്സും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. യുവത വൈസ് പ്രസിഡണ്ട് ശ്രേയ ഷാജു അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ കോമ്പിറ്റൻസി ഡയറക്ടർ ഹുസൈൻ. പി.എ. കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ നമ്പോലത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ, വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ എന്നിവർ ആശംസകളർപ്പിച്ചു. വിജയികൾക്ക്
ടി.കെ.മുരളീധരൻ (ജില്ലാ പഞ്ചായത്ത്‌ മെമ്പർ ), സെന്റർ ഫോർ കോമ്പിറ്റൻസിഡയറക്ടർ ഹുസൈൻ.പി.എ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ നമ്പോലത്ത് എന്നിവർ സമ്മാനങ്ങൾ നൽകി.യുവത സെക്രട്ടറി ശ്രീദത്ത് ശ്രീനിവാസൻ സ്വാഗതവും, യുവത എക്സിക്യൂട്ടീവ് അംഗം അഭയ് ദേവ്. ടി.പി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post