Trending

NMMS സ്കോളർഷിപ്പ് നേടിയ ഭിന്നശേഷി വിദ്യാർഥി മുഹമ്മദ് സിനാനെ ആദരിച്ചു

NMMS സ്കോളർഷിപ്പ് നേടിയ ഭിന്നശേഷി വിദ്യാർഥി മുഹമ്മദ് സിനാനെ ആദരിച്ചു


  ഉജ്വല വിജയത്തോടെ NMMS സ്കോളർഷിപ്പ് നേടിയ ചീക്കോട് പഞ്ചായത്തിലെ വാവൂർ സ്വദേശിയായ ഭിന്നശേഷി വിദ്യാർഥി മുഹമ്മദ് സിനാനെ എടവണ്ണപ്പാറ മേഖല ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ  ആദരിച്ചു
   
എടവണ്ണപ്പാറ മമത ഗ്രാൻ്റ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ആദര സമർപ്പണ പരിപാടിയിൽ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ "പരിവാർ" കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരത്തിൻ്റെ സാന്നിദ്ധ്യത്തിൽ അസോസിയേഷൻ പ്രസിഡണ്ട് കെ ഒ അലി ഹാജി മെമൻ്റോ സമർപ്പിച്ചു
 
കൊണ്ടോട്ടി നിയോജക മണ്ഡലം MLA 
TP അഷ്‌റഫലി സിനാന് പൊന്നാട അണിയിച്ചു
ഭിന്നശേഷി വിദ്യാർഥികൾക്ക് വളരെ അപൂർവമായി മാത്രം ലഭിക്കാറുള്ള NMMS സ്കോളർഷിപ്പിന് സിനാൻ അർഹനായതിലുള്ള സന്തോഷം പ്രകടിപ്പിച്ചും സാഹചര്യം വിവരിച്ചുo കൊണ്ടുള്ള മാതാവ് സഫിയയുടെ വികാരനിർഭരമായ പ്രസംഗം സദസ്സിനെ  വികാരഭരിതമാക്കി
ചീക്കോട് സ്കൂൾ മാനേജർ ബീരാൻ ഹാജി, ഹെഡ്മാസ്റ്റർ,അസോസിയേഷൻ സെക്രട്ടറി കെ എം റസ്സാഖ്
ട്രഷറർ അഷ്റഫ് ഹാജി, മുൻ സെക്രട്ടറി ബഷീർ കണ്ണാമ്പുറത്ത്, അബ്ദുള്ളക്കുട്ടി, കെ പി ഫൈസൽ മാസ്റ്റർ , വിശ്വൻ,സി.വി. ബാബു , അസീസ് മാസ്റ്റർ,അയമൂസ്, അൽജമാൽ നാസ്സർ മുതലായവർ സംസാരിച്ചു

Post a Comment

Previous Post Next Post