Trending

പെരുമണ്ണയിൽ ലോക പരിസ്ഥിതി ദിനാചരണം; നന്മ റസിഡൻസ് അസോസിയേഷൻ ഫലവൃക്ഷത്തൈകൾ നട്ടു

പെരുമണ്ണയിൽ ലോക പരിസ്ഥിതി ദിനാചരണം; നന്മ റസിഡൻസ് അസോസിയേഷൻ ഫലവൃക്ഷത്തൈകൾ നട്ടു

പെരുമണ്ണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരുമണ്ണ നന്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം മുൻനിർത്തി പ്രദേശത്ത് ഹരിതാഭ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്.
​പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി ടി.പി തൈകൾ നട്ടുക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഷമീർ കെ.കെ, രവീന്ദ്രൻ സി, ശിവദാസൻ സി, ജീഷ എ, കോമളവല്ലി പി.പി, ജഗജീവൻ, ലത എ, ഉണ്ണികൃഷ്ണൻ കെ.എം തുടങ്ങിയ പ്രമുഖരും അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. വരും തലമുറയ്ക്കായി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

Post a Comment

Previous Post Next Post