Trending

ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി

ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി


പേരാമ്പ്ര:വെള്ളിയൂർ എ യു പി സ്കൂളിൽ വെച്ച് നടക്കുന്ന നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സഹവാസ ക്യാമ്പിന്റെ ഭാഗമായി വീടുകളിൽ കൊടുക്കാനുള്ള ഫസ്റ്റ് ഐഡ് കിറ്റ് ന്റെ കൈമാറ്റം പതിനാലാം വാർഡ് മെമ്പർ റസ് ല സിറാജ് പിസി നിർവ്വഹിച്ചു.സ്വാഗത സംഘം ചെയർമാൻ പി നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു.ക്യാമ്പിന്റെ ഭാഗമായി വീടുകളിൽ ചെന്നു പ്രാഥമിക ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുന്നതോടൊപ്പം വീടുകളിൽ കരുതേണ്ട ഫസ്റ്റ് എയിഡ് കിറ്റ് ന്റെ മോഡൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിറ്റുകൾ നൽകുന്നത്.കൂടാതെ വളണ്ടിയർമാർക്ക് ഫയർ ഫോഴ്സ് ന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ യെ കുറിച്ചുളള പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ രബിത ടീച്ചർ പദ്ധതി വിശദീകരീകരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ വി എം അഷറഫ് സ്വാഗതം പറഞ്ഞു.പിസി മുഹമ്മദ് സിറാജ് ,ഇ ടി ഹമീദ്,പി പി മുഹമ്മദ് അലി,പിഎം മോഹനൻ,സുചിത്ര,ഉബൈദ് ചെറുവറ്റ,വിപി ജാബിർ അലി,അലൻ കാർത്തിക,നദാഷ,കൃഷ്ണ നന്ദ സംസാരിച്ചു.

Post a Comment

Previous Post Next Post