Trending

തേനീച്ചകളുടെ കഥ: സുമ പള്ളിപ്രത്തിന്റെ ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു

തേനീച്ചകളുടെ കഥ:
സുമ പള്ളിപ്രത്തിന്റെ ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു


കണ്ണൂർ:
സുമ പള്ളിപ്രത്തിന്റെ പുതിയ ബാലസാഹിത്യ കൃതിയായ "തേനീച്ചകളുടെ കഥ" പ്രകാശനം ചെയ്തു. കണ്ണൂരിൽ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രററി ആൻഡ് റിസർച്ച് സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് പുസ്തകം സ്പീക്കർ എ.എൻ ഷംസീറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ പുല്ലക്കൊടി ചന്ദ്രൻ, മൊയാരത്ത് ജനാർദ്ദനൻ, സി.പി രാജൻ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് അറിവും വിനോദവും പകരുന്ന ഈ കൃതി വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും എന്ന് പ്രകാശ ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post