Trending

പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത്

പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത്


കാവുംമന്ദം: ഉയർന്ന കോഴ്സുകൾക്ക് പഠിക്കുകയും പഠന മികവ് കാണിക്കുകയും ചെയ്ത പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്, തരിയോട് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുന്നതിനും ഓൺലൈൻ പഠന രീതികളെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും അതിലൂടെ വലിയ ഉയരങ്ങളിൽ എത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, അംഗങ്ങളായ ഗിരിജ സത്യൻ, ധനിഷ സുനിൽ, വിജയരാഘവൻ, ഷിബു വി ജി, സാഹിറ അഷ്റഫ്, മുബഷിർ എ കെ, ജെസ്സി തോമസ്, ബേബി മൂത്തേടം, ശുഭ കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post