മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി .
തിരുവനന്തപുരം:
പൊതുവിദ്യാഭ്യാസ വകുപ്പ് 4/21 ഉത്തരവിലൂടെ നിയമന അംഗീകാരം ലഭിച്ച അധ്യാപകർക്ക് സർവീസ് മാത്രം നോഷണൽ അടിസ്ഥാനത്തിൽ അംഗീകരിച്ച്, അർഹമായ 5 വർഷത്തെ ശമ്പളം നിഷേധിച്ചിരിക്കുന്ന ഗുരുതരമായ അനീതിക്കെതിരെ കേരള ടീച്ചേഴ്സ് ജസ്റ്റിസ് ഫോറത്തിന്റെ നേതൃത്വത്തിൽ ബഹു: മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം സമർപ്പിച്ചു.
കേരള ടീച്ചേഴ്സ് ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് ഷജീർഖാൻ വയ്യാനം, ജനറൽ സെക്രട്ടറി എസ് എം അൽ അമീൻ കണ്ണനല്ലൂർ, സംസ്ഥാന ട്രഷറർ പ്രനീദ് പന്തീരങ്കാവ്, സംസ്ഥാന ഭാരവാഹികളായ ജയദീഷ് ആർ നായർ കരവാളൂർ, കാത്തു കരുനാഗപ്പള്ളി, ഹൻസീർ ആറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.
2016 മുതൽ 2021 വരെ സേവനം അനുഷ്ഠിച്ച അധ്യാപകരുടെ നിയമന അംഗീകാരം ഇടത് സർക്കാർ നോഷണൽ ആയി അംഗീകരിച്ചിരുന്നു , ആ കാലയളവിലെ ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടത് അധ്യാപക സമൂഹത്തോടുള്ള വലിയ അനീതിയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. “സേവനം അംഗീകരിക്കുമ്പോൾ ശമ്പളവും അംഗീകരിക്കണം” എന്ന അടിസ്ഥാന നീതിയാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
അധ്യാപകരുടെ അവകാശ പോരാട്ടങ്ങളിൽ കേരള ടീച്ചേഴ്സ് ജസ്റ്റിസ് ഫോറം എല്ലായ്പ്പോഴും അധ്യാപക പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും, നിയമന അംഗീകാരം ലഭിച്ച എല്ലാ അധ്യാപകർക്കും പൂർണ്ണമായും ശമ്പളം ലഭിക്കുന്നതുവരെ കേരള ടീച്ചേഴ്സ് ജസ്റ്റിസ് ഫോറം പൂർണ്ണപിന്തുണയുമായി അധ്യാപകർഷത്തുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു
.
Tags:
Latest News



