വോയ്സ് ഓഫ് പാറ തെരഞ്ഞെടുപ്പ് പ്രവചന മൽസരം: ഒന്നാം ചോദ്യത്തിലെ വിജയിയെ പ്രഖ്യാപിച്ചു; നറുക്കെടുപ്പ് ടി.പി. അഷ്റഫലി MLA നിർവഹിച്ചു
വോയ്സ് ഓഫ് പാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഫലപ്രവചന മൽസരത്തിലെ സമ്മാനാർഹരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് പ്രക്രിയക്ക് തുടക്കമായി. നറുക്കെടുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ടി.പി. അഷ്റഫലി MLA നിർവഹിച്ചു.
"ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് (UDF) എത്ര സീറ്റുകൾ ലഭിക്കും?" എന്നതായിരുന്നു മത്സരത്തിലെ ഒന്നാമത്തെ ചോദ്യം. '93-ന് മുകളിൽ' (ഓപ്ഷൻ D) എന്ന ശരിയായ ഉത്തരം പ്രവചിച്ചുകൊണ്ട് 42 പേരാണ് ഈ ഘട്ടത്തിൽ യോഗ്യത നേടിയത്.
Tags:
Malappuram News


