Trending

മാവൂർ ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പ്രമോദ് പാമ്പലത്തിന് യാത്രയയപ്പ് നൽകി

മാവൂർ ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പ്രമോദ് പാമ്പലത്തിന് യാത്രയയപ്പ് നൽകി

മാവൂർ: ഫയർ സ്റ്റേഷനിൽ നിന്നും സർവീസിൽ വിരമിക്കുന്ന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പാമ്പലത്തിന് സഹപ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൻ്റെ ഔദ്യോഗിക ഉദ്ഘാടനം റീജണൽ ഫയർ ഓഫിസർ രജീഷ് ടി നിർവ്വഹിച്ചു.
​മാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ മുനവ്വർ സമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റേഷന്‍ ഓഫീസർമാരായ അബ്ദുൽ ഗഫൂർ, റോബി വർഗീസ്, സുജിത്ത് എന്നിവർ പങ്കെടുകയും പ്രമോദ് പാമ്പലത്തിൻ്റെ സേവനങ്ങളെ അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു.
​ചടങ്ങിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ ഹബീബ് റഹ്മാൻ സ്വാഗതവും വിവേക് സി നന്ദിയും രേഖപ്പെടുത്തി. സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post