എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയ്ക്ക് വനിതാ ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി
മാവൂർ: വനിതാ ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. മാവൂർ എസ്.ടി.യു. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മണ്ഡലം വനിതാ ലീഗ് ട്രഷറർ ഷറഫുന്നിസ പാറയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാസിം ഭൂമിയിൽ പുതിയ വ്യവസായം കൊണ്ടുവരുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുന്നതും, ചെറൂപ്പ ആശുപത്രിയുടെ നിലവിലെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണുന്നതും തന്റെ സജീവ പരിഗണനയിലുണ്ടെന്ന് സ്വീകരണത്തിന് മറുപടി നൽകിക്കൊണ്ട് എം.എൽ.എ പറഞ്ഞു.
പ്രദേശത്തിന്റെ വികസന കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ മങ്ങാട്ട് അബ്ദുറസാഖ്, എ.കെ. മുഹമ്മദാലി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.പി. അഹമ്മദ്, സെക്രട്ടറി ലത്തീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ, യു.ഡി.എഫ്. ചെയർമാൻ ഇസ്മായിൽ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. ഉമ്മർ മാസ്റ്റർ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് മുനിയറത്ത് ടീച്ചർ, ശാക്കിർ പാറയിൽ, എം.ടി. സലീം മാസ്റ്റർ എന്നിവരും ആശംസകൾ നേർന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ ആറ്റാഞ്ചേരി, മുംതാസ്, കെ. ഉസ്മാൻ, വനിതാ ലീഗ് നേതാക്കളായ സൈഫുന്നിസ, കാവാട്ട് സുലൈഖ, സൈഫുന്നിസ ഊർക്കടവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
Mavoor News




