സന്തുഷ്ട വീടകം പ്രകാശനം നാളെ
കോഴിക്കോട് :മോട്ടിവേഷണൽ ട്രൈനെറും സാമൂഹ്യ പ്രവർത്തകയുമായ റഹിയാന ബീഗത്തിന്റെ സന്തുഷ്ട വീടകം എന്ന പുസ്തകം നാളെ തിങ്കളാഴ്ച വൈകുന്നേരം 3.30 ന് കോഴിക്കോട് മാനാഞ്ചിറയിലുള്ള സ്പോർട്സ് കൗൺസിൽ ഹാളിൽ ബഹുമാനപ്പെട്ട എം പി യും സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്തെ നിറസാന്നിധ്യവുമായ ഡോ എം പി അബ്ദുസമദാനി പ്രകാശനം ചെയ്യും. കോഴിക്കോട് സൗത്ത് എം എൽ എ അഡ്വ ഫൈസൽ ബാബുവിന് ആദ്യപ്രതി നൽകികൊണ്ടുള്ള പ്രകാശന ചടങ്ങിൽ സാഹിത്യകാരിയും ടാഗോർ ഫൗണ്ടേഷൻ രക്ഷധികാരിയുമായ കെ പി സുധീര അധ്യക്ഷത വഹിക്കും.
കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീ പുസ്തക പരിചയം നടത്തും.ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ പബ്ലിക്കേഷൻ പുറത്തിറക്കുന്ന പുസ്തകം ആധുനിക കാലത്തെ രക്ഷാകർതൃത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്.പ്രകാശന ചടങ്ങിൽ ബാലസാഹിത്യകാരൻ പി അനിൽ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണെന്ന് പ്രോഗ്രാം ഡയറക്ടർ നെല്ലിയോട്ട് ബഷീർ അറിയിച്ചു.
Tags:
Kozhikode News



