അന്ധവിശ്വാസങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണം: ഐ.എസ്.എം
കോഴിക്കോട്: വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത ശക്തിപ്പെടുത്തണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട് വെച്ച് സംഘടിപ്പിച്ച 'ഇന്റലിജന്റ്സിയ' പഠന ക്യാമ്പ് ആവശ്യപ്പെട്ടു. മതത്തിന്റെ അടിസ്ഥാന സന്ദേശങ്ങളെ വളച്ചൊടിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണതകൾ സമൂഹത്തിന് ഗുരുതര ഭീഷണിയാണെന്നും,
പ്രമാണബദ്ധമായ മതപഠനങ്ങളിൽ നിന്നും ജനങ്ങളെ അകറ്റി അന്ധവിശ്വാസങ്ങളിലേക്കും കപട ആത്മീയതയിലേക്കും നയിക്കുന്ന ശ്രമങ്ങൾക്കെതിരെ വിശ്വാസി സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു.
Tags:
Kozhikode News


